ഡല്‍ഹിയിലെ സംഘപരിവാര്‍ ആക്രമണങ്ങള്‍ക്കെതിരേ രാപ്പകലില്ലാതെ തുടര്‍പ്രതിഷേധങ്ങള്‍

സംഭവം പുറത്തുവന്നതോടെ പുലര്‍ച്ചെ ഒരു മണി മുതല്‍ പ്രതിഷേധവുമായി എസ്.ഡി.പി ഐ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി.

Update: 2020-02-25 13:35 GMT

മലപ്പുറം: പൗരത്വ നിയമത്തിനെതിരെ സമരം ചെയ്തവരെ പോലീസും ആര്‍.എസ്.എസും ചേര്‍ന്ന് ആക്രമിച്ച് കൊലപെടുത്തിയതില്‍ പ്രതിഷേധിച്ച് രാപ്പകല്‍ വ്യത്യാസമില്ലാതെ പ്രതിഷേധം. ഇന്നലെ രാത്രി തുടങ്ങിയ ആക്രമണത്തില്‍ നിരവധി പേര്‍ക്കാണ് ജീവഹാനി നേരിട്ടത്. സംഭവം പുറത്തുവന്നതോടെ പുലര്‍ച്ചെ ഒരു മണി മുതല്‍ പ്രതിഷേധവുമായി എസ്.ഡി.പി ഐ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി. ഇന്നും പലയിടങ്ങളിലും പ്രാദേശിക തലത്തില്‍ പ്രകടനം നടക്കുകയാണ്.

കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ തിരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ട്രയിന്‍ തടഞ്ഞു. ജില്ലയിലെ വിവിധ ഇടങ്ങളില്‍ നടന്ന പ്രതിഷേധത്തിന് പഞ്ചായത്ത്, മണ്ഡലം നേതാക്കള്‍ നേതൃത്വം നല്‍കി. എക്കാലവും മുസ്ലീം സമൂഹം ആര്‍.എസ്.എസിന്റെ കൊലക്കത്തിക്ക് നിന്നു കൊടുക്കില്ലന്നും ഫാഷിസത്തിന്റെ പട്ടട തീര്‍ക്കാന്‍ ഇന്ത്യന്‍ ജനത തെരുവിലിറങ്ങുമെന്നും പ്രതിഷേധക്കാര്‍ പ്രഖ്യാപിച്ചു. 

Tags:    

Similar News