സിസോദിയയെ ചോദ്യം ചെയ്യുന്നതിനെതിരേ പ്രതിഷേധം; എഎപി നേതാക്കളെ അറസ്റ്റ് ചെയ്തു

Update: 2022-10-17 08:24 GMT

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ മനീഷ് സിസോദിയയെ ചോദ്യം ചെയ്യുന്നതിനെതിരേ എഎപി പ്രതിഷേധം. സിസോദിയയെ ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍നിന്ന് മാറ്റിനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ചോദ്യം ചെയ്യലെന്ന് ആരോപിച്ചാണ് എഎപി നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധിക്കുന്നത്.

സിബിഐ ഓഫിസിലേക്ക് സിസോദിയ തുറന്ന കാറിലാണ് എത്തിയത്. രാജ്ഘട്ടിനു മുന്നില്‍ അദ്ദേഹം എഎപി അണികളെ അഭിസംബോധന ചെയ്തു.

പാര്‍ട്ടി എംപി സഞ്ജയ് സിംഗ്, എംഎല്‍എമാരായ അതിഷി, സൗരഭ് ഭരദ്വാജ് തുടങ്ങിയ ആം ആദ്മി നേതാക്കള്‍ക്കൊപ്പമാണ് 50കാരനായ സിസോദിയ തിലകം ചാര്‍ത്തി വീട്ടില്‍നിന്നിറങ്ങിയത്. മാതാവ് അനുഗ്രഹിക്കുന്ന വീഡിയോയും അദ്ദേഹം പങ്കുവച്ചു.

സിബിഐ ചോദ്യങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടെന്നും അവ 'പല ഘട്ടങ്ങളിലായി' ചോദിക്കുമെന്നുമാണ് അറിയുന്നത്. ഇതുവരെ കണ്ടെത്തിയ തെളിവുകളും മദ്യ കുംഭകോണത്തില്‍ പ്രതികളായ മറ്റുള്ളവരുടെ മൊഴികളും ഉപമുഖ്യമന്ത്രിക്ക് മുമ്പാകെ സമര്‍പ്പിക്കുമെന്നും സിബിഐ പറഞ്ഞു.

'അവര്‍ എന്റെ വീട്ടില്‍ റെയ്ഡ് നടത്തി, അതില്‍ നിന്ന് ഒന്നും പുറത്തുവന്നില്ല. അവനെതിരെ എന്തെങ്കിലും കണ്ടെത്താന്‍ അവര്‍ എന്റെ ഗ്രാമത്തിലേക്ക് പോയി, പക്ഷേ അവര്‍ക്ക് ഒന്നും ലഭിച്ചില്ല. ഗുജറാത്തില്‍ എന്നെ പ്രചാരണത്തില്‍ നിന്ന് തടയാന്‍ അവര്‍ എന്നെ അറസ്റ്റ് ചെയ്യാന്‍ പദ്ധതിയിടുന്നു. എനിക്ക് സിബിഐയെയും ഇഡിയെയും ഭയമില്ല. (എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) അല്ലെങ്കില്‍ ജയിലിലേക്ക് പോകും' -വഴിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

Tags:    

Similar News