കോഴിക്കോട് ആള്‍ദൈവത്തിന് നേരെ നാട്ടുകാരുടെ പ്രതിഷേധം; ആശ്രമത്തിലേക്ക് വന്ന വാഹനങ്ങളുടെ ചില്ലടിച്ച് തകര്‍ത്തു

Update: 2022-10-14 06:15 GMT

കോഴിക്കോട്: കായണ്ണയില്‍ ആള്‍ദൈവത്തിന് നേരെ പ്രതിഷേധം. ചാരു പറമ്പില്‍ രവി എന്ന ആള്‍ദൈവത്തിന് എതിരെയാണ് പ്രതിഷേധം. ആശ്രമത്തിലേക്ക് വന്ന വാഹനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞു. ചോറോട്, പുറക്കാട്ടേരി എന്നിവിടങ്ങളില്‍ നിന്ന് വന്ന വാഹനങ്ങളാണ് നാട്ടുകാര്‍ തടഞ്ഞ് ചില്ലടിച്ച് തകര്‍ത്തത്. രവിക്കെതിരെ നേരത്തെ ലൈംഗിക ചൂഷണത്തിന് പോലിസ് കേസെടുത്തിരുന്നു.

Tags: