പൗരത്വ ഭേദഗതി ബില്ലിനെതിരേ ബാലരാമപുരത്ത് വമ്പിച്ച പ്രതിഷേധറാലി

ബാലരാമപുരം ജമാഅത്ത് കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധറാലി നടത്തിയത്.

Update: 2019-12-13 17:26 GMT

ബാലരാമപുരം: തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്ത് പൗരത്വ ഭേദഗതി ബില്ലിനെതിരേ വമ്പിച്ച പ്രതിഷേധറാലി സംഘടിപ്പിച്ചു. ആറാലുംമൂട്, വഴിമുക്ക്, എരുത്താവൂര്‍, ടൗണ്‍, വലിയപള്ളി എന്നീ അഞ്ച് ജമാഅത്തുകളുടെ സംയുക്ത വേദിയായ ബാലരാമപുരം ജമാഅത്ത് കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആറാലുംമൂട് നിന്നും ബാലരാമപുരം ജംഗ്ഷന്‍ വരെ പ്രതിഷേധറാലി നടത്തിയത്.

ബാലരാമപുരത്തെ വിവിധ സമുദായ സംഘടനകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സാംസ്‌കാരിക സംഘടനകള്‍ എന്നിവയുടെ പ്രവര്‍ത്തകരും റാലിയില്‍ സംബന്ധിച്ചു. അഞ്ച് മഹലുകളുടെ ഇമാമുമാര്‍, ഭാരവാഹികള്‍ എന്നിവര്‍ പ്രസംഗിച്ചു.




Tags:    

Similar News