റിയാദില്‍ പൗരത്വ ഭേദഗതി നിയമ പ്രതിഷേധ സംഗമം നടന്നു

ഉസ്താദ് ആരിഫ് ബാഖവിയുടെ പ്രാത്ഥനയോടെ തുടങ്ങിയ സംഗമത്തില്‍ അബ്ദുല്‍ ഗഫൂര്‍ സ്വാഗതവും അബ്ദുല്‍ ജലീല്‍ ആലുവ ആധ്യക്ഷവും വഹിച്ചു.

Update: 2019-12-14 04:14 GMT

റിയാദ്: റിയാദില്‍ സംഘടിപ്പിച്ച പൗരത്വ ഭേദഗതി നിയമ പ്രതിഷേധ സംഗമം ശ്രദ്ധേയമായി. ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന്റെ ബഷീര്‍ വെണ്ണക്കോട്, വേള്‍ഡ് മലയാളി മിഷനിലെ അര്‍ഷാദ് കുട്ടുകുന്ന്, റിയാദ് സത്യം ഓണ്‍ ലൈന്‍ പ്രതിനിധി ജയന്‍ കൊടുങ്ങല്ലൂര്‍ എന്നിവര്‍ വിഷയത്തെ കുറിച്ച് ആധികാരികമായി സംസാരിച്ചു. ഹംസത് അലി പൗരത്വ രജിസ്‌ട്രേഷന്‍ പ്രതിഷേധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ഉസ്താദ് ആരിഫ് ബാഖവിയുടെ പ്രാത്ഥനയോടെ തുടങ്ങിയ സംഗമത്തില്‍ അബ്ദുല്‍ ഗഫൂര്‍ സ്വാഗതവും അബ്ദുല്‍ ജലീല്‍ ആലുവ ആധ്യക്ഷവും വഹിച്ചു. റിയാദ് കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി പ്രതിനിധി സത്താര്‍ താമരത്ത് പരിപാടിക്ക് നേതൃത്വം നല്‍കി. സക്കീര്‍ താഴെക്കോട് നന്ദി പ്രകാശിപ്പിച്ചു. 

Tags:    

Similar News