വാഹനാപകടം; ഫിലിപ്പ് രാജകുമാരന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു

നോര്‍ഫോള്‍ക്കിലെ ക്യൂന്‍സ് സന്‍ഡിഗ്രം എസ്‌റ്റേറ്റിനു സമീപത്ത് വച്ചാണ് വ്യാഴാഴ്ച വൈകീട്ടാണ് അപകടം.

Update: 2019-01-17 18:24 GMT
ലണ്ടന്‍: കാറപകടത്തില്‍ ഫിലിപ്പ് രാജകുമാരന് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതായി ബക്കിങ്ഹാം കൊട്ടാരം പ്രസ്താവനയില്‍ അറിയിച്ചു. നോര്‍ഫോള്‍ക്കിലെ ക്യൂന്‍സ് സന്‍ഡിഗ്രം എസ്‌റ്റേറ്റിനു സമീപത്ത് വച്ചാണ് വ്യാഴാഴ്ച വൈകീട്ടാണ് അപകടം. 97കാരനായ ഫിലിപ്പ് രാജകുമാരന്‍ സഞ്ചരിച്ച കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. കഴിഞ്ഞ ക്രിസ്മസ് മുതല്‍ രാജ്ഞിയും ഫിലിപ്പ് രാജകുമാരനും സന്‍ഡിഗ്രം എസ്‌റ്റേറ്റിലാണ് കഴിയുന്നത്. 2017 ആഗസ്ത് മുതല്‍ അദ്ദേഹം പൊതുചടങ്ങുകളില്‍ നിന്നു വിട്ടുനില്‍ക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ അദ്ദേഹം ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.

Tags:    

Similar News