നാളെ മുതല്‍ ദേശീയപതാക സാമൂഹികമാധ്യമങ്ങളില്‍ പ്രൊഫൈല്‍ ചിത്രമാക്കണമെന്ന് പ്രധാനമന്ത്രി

Update: 2022-08-01 05:48 GMT

ന്യൂഡല്‍ഹി: നാളെ മുതല്‍ ദേശീയ പതാക സാമൂഹികമാധ്യമങ്ങളില്‍ തങ്ങളുടെ പ്രൊഫൈല്‍ ചിത്രമാക്കണമെന്ന് ഇന്ത്യന്‍ പൗരന്മാരോട് പ്രധാനമന്ത്രി. ആസാദി കി അമൃത് മഹോല്‍സവം വലിയൊരു ബഹുജനമുന്നേറ്റമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ആഗസ്റ്റ് 2 മുതല്‍ ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനം വരെയാണ് പ്രൊഫൈല്‍ ചിത്രമാക്കേണ്ടത്.

ഇന്ത്യന്‍ സ്വാതന്ത്രസമരത്തിന്റെ 75ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന കാംപയിന്റെ ഭാഗമായാണ് ഇത്തരമൊരു നിര്‍ദേശം.

കൂടാതെ വീടുകളില്‍ ദേശീയപതാക ഉയര്‍ത്താനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

ദേശീയ പതാക ഡിസൈന്‍ ചെയ്ത പിന്‍ഗലി വെങ്കയ്യയുടെ ജന്മദിനമാണ് ആഗസ്ത് 2.

Tags:    

Similar News