രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനം റദ്ദാക്കി

ഹെലിപാഡ് ഒരക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടും ശബരിമലയിലെ തിരക്കും കൂടി പരിഗണിച്ചാണ് സന്ദര്‍ശനം റദ്ദാക്കിയത്.

Update: 2020-01-01 18:05 GMT

തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ശബരിമലയിലേക്ക് നടത്താനിരുന്ന സന്ദര്‍ശനം റദ്ദാക്കി. സുരക്ഷയൊരുക്കുന്നതിലുള്ള ആശയക്കുഴപ്പത്തിന്റെ ഭാഗമായാണ് സന്ദര്‍ശനം റദ്ദാക്കിയത്. തിങ്കളാഴ്ചയാണ് രാഷ്ട്രപതി ശബരിമല സന്ദര്‍ശിക്കാന്‍ നിശ്ചയിച്ചിരുന്നത്.

ഹെലികോപ്റ്റര്‍ എവിടെ ഇറക്കുമെന്ന പ്രശ്‌നത്തില്‍ ദേവസ്വവും പൊതുമരാമത്ത് വകുപ്പും തമ്മില്‍ തര്‍ക്കം നടന്നിരുന്നു. പാണ്ടിത്താവളത്തെ കുടിവെള്ള സംഭരണിക്കു മുകളില്‍ ഹെലികോപ്റ്റര്‍ ഇറക്കാനായിരുന്നു പദ്ധതി. പക്ഷേ, അതിനുവേണ്ട ബലം സംഭരണിക്കുണ്ടോ എന്ന് പരിശോധിക്കാന്‍ ദേവസ്വംബോര്‍ഡിനോട് ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. ഹെലിപാഡ് ഒരക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടും ശബരിമലയിലെ തിരക്കും കൂടി പരിഗണിച്ചാണ് സന്ദര്‍ശനം റദ്ദാക്കിയത്. 

Tags:    

Similar News