നവംബര്‍ 7 നകം സര്‍ക്കാര്‍ രൂപീകരിക്കാനായില്ലെങ്കില്‍ മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്കെന്ന് ബിജെപി നേതാവ്
നിലവിലുള്ള സര്‍ക്കാരിന്റെ കാലാവധി ഈ മാസം 8 അവസാനിക്കും.
മുംബൈ: നവംബര്‍ 7 നകം മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനായില്ലെങ്കില്‍ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്ക് പോകുമെന്ന് ബിജെപി നേതാവ്. മഹാരാഷ്ട്രയിലെ ധനകാര്യമന്ത്രി കൂടിയായ സുധീര്‍ മുംഗത്തിവാറാണ് ആശങ്ക പ്രകടിപ്പിച്ചത്. നിലവിലുള്ള സര്‍ക്കാരിന്റെ കാലാവധി ഈ മാസം 8 അവസാനിക്കും.
നിശ്ചിത സമയത്തിനുള്ളില്‍ സര്‍ക്കാര്‍ രൂപീകരിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ രാഷ്ട്രപതിക്ക് ഇടപെടേണ്ടിവരും- ഒരു ടി വി ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ശിവസേനയും ബിജെപിയും തമ്മിലുള്ള സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ച മുടങ്ങിയത് ദീവാളി ഉല്‍സവം മൂലമാണെന്നും അതുടന്‍ പുനരാരംഭിക്കുമെന്നും സുധീര്‍ പറഞ്ഞു.