എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. ലോക്മത് അവാര്‍ഡ് ജൂറിയില്‍

ലോക്മത് ബെസ്റ്റ് പാര്‍ലമെന്റേറിയന്‍ പ്രഥമ അവാര്‍ഡിന് അര്‍ഹനായത് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. ആണ്.

Update: 2019-11-19 13:39 GMT

ന്യൂഡല്‍ഹി: 2019 ലെ മികച്ച പാര്‍ലമെന്റ് അംഗത്തെ തെരഞ്ഞെടുക്കാനുളള ലോക്മത് അവാര്‍ഡ് ജൂറി അംഗമായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. യെ തെരഞ്ഞെടുത്തു. ശരത്പവാര്‍ ചെയര്‍മാനും പ്രമുഖ ഭരണഘടനാ പാര്‍ലമെന്ററികാര്യ വിദഗ്ധനും ലോകസഭാ മുന്‍ സെക്രട്ടറി ജനറലുമായ സുഭാഷ് സി. കശ്യപ് സഹചെയര്‍മാനുമായുളള ജുറി കമ്മിറ്റിയിലെ അംഗമാണ് എന്‍.കെ. പ്രേമചന്ദ്രന്‍. ലോക്മത് അവാര്‍ഡില്‍ ഒരു തവണ മാത്രമേ ഒരു പാര്‍ലമെന്റ് അംഗത്തെ അവാര്‍ഡിനായി പരിഗണിക്കുകയുളളു.

ലോക്മത് ബെസ്റ്റ് പാര്‍ലമെന്റേറിയന്‍ അവാര്‍ഡിന്റെ പ്രഥമ അവാര്‍ഡിന് അര്‍ഹനായത് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. ആണ്. പാര്‍ലമെന്റിലെ പ്രകടനവും എം.പി എന്ന നിലയിലെ ഇതര മേഖലയിലെ മികവും കണക്കിലെടുത്താണ് പ്രഥമ അവാര്‍ഡിന് അര്‍ഹനായ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി യെ ജൂറി അംഗമായി നിശ്ചയിച്ചത്. 

Tags:    

Similar News