എന്‍കെ പ്രേമചന്ദ്രന് ലോക്‌സഭയിലെ മികച്ച പ്രകടനത്തിന് സന്‍സദ് മഹാരത്‌ന

Update: 2024-02-17 07:25 GMT
എന്‍കെ പ്രേമചന്ദ്രന് ലോക്‌സഭയിലെ മികച്ച പ്രകടനത്തിന് സന്‍സദ് മഹാരത്‌ന

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയോടൊപ്പം ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് വിവാദത്തിലായ എംപി എന്‍കെ പ്രേമചന്ദ്രന് പുരസ്‌കാര തിളക്കം. പതിനേഴാം ലോക്‌സഭയിലെ മികച്ച പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള സന്‍സദ് മഹാരത്‌ന പുരസ്‌കാരം എന്‍ കെ പ്രേമചന്ദ്രന് ലഭിച്ചു. പ്രേമചന്ദ്രന്‍ തന്നെയാണ് ഈ വിവരം തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവച്ചത്. 17ാം ലോക്സഭയുടെ മികച്ച പ്രവര്‍ത്തനത്തിനുള്ള പുരസ്‌ക്കാരം ഇന്ന് ഏറ്റുവാങ്ങുന്നു. എല്ലാവരുടെയും ക്രിയാത്മകമായ പിന്തുണക്ക് നന്ദി എന്ന കുറിപ്പോടെയാണ് എംപി പുരസ്‌കാരത്തെ കുറിച്ചുള്ള വാര്‍ത്ത പങ്കുവച്ചത്.

മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍കലാം ആരംഭിച്ച സന്‍സദ് ഫൗണ്ടേഷന്‍ നല്‍കുന്ന അവാര്‍ഡ് ഇന്ന് ന്യൂ മഹാരാഷ്ട്ര സദനില്‍ നടക്കുന്ന ചടങ്ങില്‍ കൈമാറും. അഞ്ച് വര്‍ഷത്തിലൊരിക്കലാണ് അവാര്‍ഡ് നല്‍കുന്നത്. രാവിലെ ന്യൂഡല്‍ഹി ന്യൂ മഹാരാഷ്ട്രാസദനില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം നല്‍കും. ദേശീയ പിന്നാക്കവിഭാഗം കമ്മിഷന്‍ ചെയര്‍മാന്‍ ഹന്‍സ്രാജ് ജി അഹിര്‍ ചടങ്ങില്‍ മുഖ്യാതിഥിയാകും.





Tags:    

Similar News