വെഞ്ഞാറമൂട് കൊലപാതക പരമ്പര; അഞ്ച് പേരുടെയും മരണം തലക്കേറ്റ അടി; പോസ്റ്റുമോർട്ടം റിപോർട്ട്

Update: 2025-02-26 03:13 GMT

തിരുവനന്തപുരം: വെഞ്ഞാറമൂട് കൊല്ലപ്പെട്ട അഞ്ചു പേരുടെയും മരണകാരണം തലക്കേറ്റ അടിയെന്ന് പോസ്റ്റുമോർട്ടം റിപോർട്ട്. പ്രതി അഫാൻ ചുറ്റിക കൊണ്ട് അടിച്ചാണ് അഞ്ച് പേരെയും കൊലപ്പെടുത്തിയത്. ഓരോരുത്തരുടേയും തലയിൽ ആഴത്തിലുള്ള മുറിവുകളും ചതവുകളും ഉണ്ടെന്നും റിപോർട്ടിലുണ്ട്.

തിങ്കളാഴ്ചയാണ് പ്രതി അഫാൻ സ്വന്തം സഹോദരനുൾപ്പെടെ അഞ്ച് പേരെ ക്രൂരമായി കൊലപ്പെടുത്തിയത്. കൃത്യം നടത്തിയ അഫാൻ ലഹരിയിലായിരുന്നെനാണ് പോലിസ് പറയുന്നത്. മൊഴികളിലെ വൈരുദ്ധ്യം പോലിസിനെ കുഴക്കുന്നുണ്ട്. അതേ സമയം കേസന്വേഷണത്തിന് പ്രത്യോക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ട്.

Tags: