നാട്ടൊരുമ കലാ-കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു

Update: 2022-08-21 17:25 GMT

ചെര്‍പ്പുളശ്ശേരി: റിപ്പബ്ലിക്കിനെ രക്ഷിക്കുക എന്ന പ്രമേയമുയര്‍ത്തി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സപ്തംബര്‍ 17ന് കോഴിക്കോട് വെച്ച് നടക്കുന്ന ജനമഹാസമ്മേളനത്തിന്റെ ഭാഗമായി മുണ്ടക്കോട്ടുകൂര്‍ശ്ശി ഏരിയാ കമ്മറ്റി നാട്ടൊരുമ കലാകായിക മത്സരങ്ങള്‍ നടത്തി. മുണ്ടക്കോട്ടുകുര്‍ശ്ശി വരേങ്ങല്‍ എഎംയുപി സ്‌കൂളില്‍ നടന്ന പരിപാടി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ പ്രസിഡന്റ് മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റിയംഗങ്ങളായ ബഷീര്‍ മൗലവി, ഖബീര്‍ മലയില്‍, ഏരിയ സെക്രട്ടറി മുജീബ് മുണ്ടക്കോട്ടുകുര്‍ശ്ശീ എന്നിവര്‍ പങ്കെടുത്തു. പരിപാടിയില്‍ ഫുഡ്‌ബോള്‍ ഷൂട്ടൗട്ട്, ഉറിയടി, കവണ ഷൂട്ട്, കസേരകളി, ചാക്ക് റൈസ്, ലമണ്‍ സ്പൂണ്‍, വടംവലി എന്നിവയില്‍ മത്സരങ്ങള്‍ നടന്നു. മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണവും ജില്ലാ പ്രസിഡന്റ് മുഹമ്മദലി നിര്‍വ്വഹിച്ചു.

Tags:    

Similar News