കണ്ണൂര്‍: ആരോഗ്യമുള്ള ജനത, ആരോഗ്യമുള്ള രാഷ്ട്രം എന്ന മുദ്രാവാക്യം ഉയര്‍ത്തി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തുന്ന ദേശീയ ആരോഗ്യ ക്യംപയിനിന്റെ സംസ്ഥാന തല ഉദ്ഘാടനം ഒക്ടോബര്‍ 2ന് കണ്ണൂരില്‍ വെച്ച് നടക്കുമെന്ന് ജില്ലാ സെക്രട്ടറി സിഎം നസീര്‍ അറിയിച്ചു. വൈകുന്നേരം 4. 30 നടക്കുന്ന കൂട്ടയോട്ടം മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം എന്‍പി പ്രദീപ് ഫ്‌ലാഗ് ഓഫ് ചെയ്യും. സംസ്ഥാന ജില്ലാ നേതാക്കളും തെരെഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകരും മറ്റ് ക്ലബ് അംഗങ്ങളും കൂട്ടയോട്ടത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് കണ്ണുര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ നടക്കുന്ന പൊതുയോഗം കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷ് ഉദ്ഘാടനം ചെയ്യും.
പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റെ് നാസറുദ്ധീന്‍ എളമരം, സംസ്ഥാന സെക്രട്ടറി പി.കെ അബ്ദുള്‍ ലത്തീഫ്, സംസ്ഥാന സമിതി അംഗം കെ മുഹമ്മദാലി, ജില്ലാ പ്രസിഡന്റ് വി കെ നൗഫല്‍ എന്നിവര്‍ സംസാരിക്കും. യോഗ,ആയോധനകല പ്രദര്‍ശനവും നടക്കും.കാംപയിന്റെ ഭാഗമായി തുടര്‍ ദിവസങ്ങളില്‍ ഏരിയ തലങ്ങളില്‍ കൂട്ടയോട്ടം, ആരോഗ്യ ബോധവത്കരണ ക്ലാസ്, ആയോധനകലാ പ്രദര്‍ശനം എന്നിവ സംഘടിപ്പിക്കും.