പോപുലര്‍ഫ്രണ്ട് ഹൊസങ്കടി 'നാട്ടൊരുമ' ഏരിയ സമ്മേളനം സമാപിച്ചു

Update: 2022-08-04 07:01 GMT

മഞ്ചേശ്വരം: റിപ്പബ്ലിക്കിനെ രക്ഷിക്കുക എന്ന സന്ദേശമുയര്‍ത്തി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രാജ്യ വ്യാപകമായി സംഘടിപ്പിക്കുന്ന കാംപയിന്റെ ഭാഗമായി ഹൊസങ്കടി ഏരിയ സംഘടിപ്പിച്ച 'നാട്ടൊരുമ' സമാപിച്ചു. ശഹീദ് സൈനുല്‍ ആബിദ് നഗര്‍ റഹ്മത്താല്‍ ഗ്രൗണ്ടില്‍ നടന്ന സമാപന സമ്മേളനം ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ദേശീയ വൈസ് പ്രസിഡന്റ് കരമന അഷ്‌റഫ് മൗലവി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ വര്‍ഗീയമായി ധ്രുവീകരിച്ച് ഏകാധിപത്യ ഭരണത്തിന് ശ്രമിക്കുന്ന സംഘപരിവാറിനെതിരെ ജനകീയ ചെറുത്തുനില്‍പ്പ് കെട്ടിപടുക്കുന്നതിന് പ്രദേശിക കൂട്ടായ്മകള്‍ക്ക് കരുത്ത് പകരണമെന്ന് അദ്ദേഹം പറഞ്ഞു. ജൂലായ് 30 ന് രാവിലെ പോപുലര്‍ ഫ്രണ്ട് ഹൊസങ്കടി ഏരിയ പ്രസിഡന്റ് ഇഖ്ബാല്‍ പൊസോട്ട് പതാക ഉയര്‍ത്തിയതോടെ ആരംഭം കുറിച്ച സമ്മേളനത്തിന്റെ ഭാഗമായി ഫുട്‌ബോള്‍ ടൂര്‍ണമെന്റ്, വോളി ബോള്‍ ടൂര്‍ണമെന്റ്, ഫാമിലി ഗൈഡന്‍സ്, മെഹന്ദി മഝരം, സ്ലോ ബൈക്ക് റേസ്, കളരിപയറ്റ്, കോല്‍കളി മല്‍സരം, കുട്ടികള്‍ക്കായി കലാകായിക മല്‍സരങ്ങള്‍ തുടങ്ങി വിവിധ ഇനം പരിപാടികള്‍ അരങ്ങേറി.

Tags:    

Similar News