പൊന്നാനി സ്വദേശി സൗദിയില്‍ ഹൃദയാഘാതം മൂലം മരിച്ചു

ബുധനാഴ്ച ഇഷാ നമസ്‌കാരം കഴിഞ്ഞ് പ്രാര്‍ഥിച്ചു കൊണ്ടിരിക്കെ ഹൃദയാഘാതം ഉണ്ടാവുകയും കുഴഞ്ഞുവീണ് മരണപ്പെടുകയുമായിരുന്നു.

Update: 2019-08-01 14:40 GMT

റിയാദ്: സുമേഷി ആശുപത്രിക്ക് സമീപം ഫാമിലി സ്‌റ്റോര്‍ എന്ന കട നടത്തി വന്ന പൊന്നാനി സ്വദേശി അഷറഫ് ഹൃദയാഘാതം മൂലം മരിച്ചു. ബുധനാഴ്ച ഇഷാ നമസ്‌കാരം കഴിഞ്ഞ് പ്രാര്‍ഥിച്ചു കൊണ്ടിരിക്കെ ഹൃദയാഘാതം ഉണ്ടാവുകയും കുഴഞ്ഞുവീണ് മരണപ്പെടുകയുമായിരുന്നു. ഇന്ന് എക്‌സിറ്റ് 16ലെ അല്‍ റാജിഹി പള്ളിയിലെ ജനാസ നമസ്‌കാരത്തിനു ശേഷം അവിടെ തന്നെ കബറടക്കി. ഒരു ആണ്‍കുട്ടിയും രണ്ട് പെണ്‍കുട്ടികളും ഉള്‍പ്പെടുന്ന കുടുംബം ഒന്നര മാസം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്.

Tags: