സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു; 3.6 ശതമാനം പോളിങ് രേഖപ്പെടുത്തി

Update: 2026-04-09 03:13 GMT

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ആരംഭിച്ച് ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ രാവിലെ എട്ടുമണിവരെ 3.6 ശതമാനം പോളിങ് രേഖപ്പെടുത്തി. വിവിധ ജില്ലകളിൽ വോട്ടർമാർ ആവേശത്തോടെ പോളിങ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തുന്ന ദൃശ്യങ്ങളാണ് കാണുന്നത്.


തിരുവനന്തപുരം ജില്ലയിൽ 3.8 ശതമാനവും കൊല്ലത്ത് 3.6 ശതമാനവും പത്തനംതിട്ടയിൽ 3.2 ശതമാനവും ആലപ്പുഴയിൽ 3.9 ശതമാനവും പോളിങ് രേഖപ്പെടുത്തി. കോട്ടയത്ത് 3.5 ശതമാനവും ഇടുക്കിയിൽ 3.1 ശതമാനവും എറണാകുളത്ത് 3.9 ശതമാനവും തൃശൂരിൽ 3.8 ശതമാനവും വോട്ടെടുപ്പ് നടന്നു.
പാലക്കാട് 3.5 ശതമാനവും മലപ്പുറത്തും കോഴിക്കോട് ജില്ലകളിലും നാലു ശതമാനം വീതവും പോളിങ് രേഖപ്പെടുത്തി. വയനാട്ടിൽ 3.2 ശതമാനവും കണ്ണൂരിൽ 3.9 ശതമാനവും കാസർകോട് ജില്ലയിൽ 3.1 ശതമാനവുമാണ് രാവിലെ എട്ടുവരെയുള്ള കണക്ക്.
സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും സമാധാനപരമായ അന്തരീക്ഷത്തിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 

Tags: