മലയാളി കുടുംബത്തിന്റെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പോലിസ്; ഭാര്യയെ കൊന്ന ശേഷം ആനന്ദ് ആത്മഹത്യ ചെയ്തു

Update: 2024-02-16 11:51 GMT

വാഷിങ്ടണ്‍: കാലിഫോര്‍ണിയയിലെ സാന്‍ മറ്റെയോ നഗരത്തില്‍ മരിച്ച നാല് പേരെയും പോലിസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. മലയാളികളായ ആനന്ദ് ഹെന്റി, ഭാര്യ ആലിസ് ബെന്‍സിഗര്‍, രണ്ട് ഇരട്ട കുട്ടികള്‍ എന്നിവരാണ് മരിച്ചതെന്ന് സാന്‍ മറ്റെയോ പോലിസ് വ്യക്തമാക്കി. ഭര്‍ത്താവ് ആനന്ദ് ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പോലിസ് അറിയിച്ചു. ഭാര്യ ആലീസിന്റെ ദേഹത്ത് നിരവധി തവണ വെടിയേറ്റതിന്റെ പരിക്കുകളുണ്ട്. അതേസമയം, കുട്ടികളുടെ മരണകാരണം പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്ന ശേഷം മാത്രമേ വെളിപ്പെടുത്തുകയുള്ളൂവെന്നും പോലിസ് അറിയിച്ചു.

Tags: