പോലിസ് ഭീഷണി: വയോധികന്‍ ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തില്‍ പോലിസിനെതിരേ കേസ്
തിരുവനന്തപുരം: പോലിസിന്റെ ഭീഷണിക്കു പിന്നാലെ വയോധികന്‍ ആത്മഹത്യക്കു ശ്രമിച്ച സംഭവത്തില്‍ കേസ്. പോലിസ് ഭീഷണിപ്പെടുത്തിയെന്ന കുറിപ്പെഴുതി ആത്മഹത്യക്കു ശ്രമിച്ച വിലങ്ങാട് സ്വദേശി രാജന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ മാസം 26 നാണ് രാജന്‍ ആത്മഹത്യയ്ക്കു ശ്രമിച്ചത്. സംഭവത്തില്‍ വളയം പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ മാസം 23നാണ് സാമ്പത്തിക കേസുമായി ബന്ധപ്പെട്ട് പോലിസ് രാജനെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചത്. എന്നാല്‍ അസുഖം കാരണം സ്റ്റേഷനിലെത്താന്‍ കഴിഞ്ഞിരുന്നില്ലെന്ന് രാജന്‍ പറയുന്നു. എന്നാല്‍ സ്‌റ്റേഷനിലെത്തിയില്ലെങ്കില്‍ തൂക്കിയെടുത്ത് അറസ്റ്റ് ചെയ്ത് കൊണ്ടുവരുമെന്ന് പോലിസ് ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതേതുടര്‍ന്ന് മനംനൊന്ത് ആത്മഹത്യക്കു ശ്രമിച്ച രാജന്‍ രണ്ടാഴ്ചക്കാലമാണ് ആശുപത്രിയില്‍ കിടന്നത്.