ലോക്ക് ഡൗണിന്റെ പേരിലുള്ള പോലിസ് അതിക്രമം അവസാനിപ്പിക്കുക: എന്‍സിഎച്ച്ആര്‍ഒ

Update: 2020-03-28 16:18 GMT

തിരുവനന്തപുരം: കേരളത്തില്‍ ലോക്ക് ഡൗണിന്റ പേരില്‍ പോലിസ് നടത്തുന്ന അതിക്രമം അവസാനിപ്പിക്കണമെന്ന് ദേശീയ മനുഷ്യാവകാശ ഏകോപനസമിതി സംസ്ഥാന ഘടകം ആവശ്യപ്പെട്ടു. ഭക്ഷണ സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നവരെ, ആശുപത്രിയില്‍ പോയ രോഗിയെ, സര്‍ക്കാര്‍ ജീവനക്കാരെ തെരുവിലിട്ട് മര്‍ദ്ദിക്കുന്ന പോലിസ് രീതി കൊറോണ രോഗത്തിന്റെ മറവില്‍ പോലിസ് നടത്തുന്ന ഭീകരതയാണ്. ജനത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് യാതൊരു വിധ പരിഗണയും നല്‍കാതെ നിയമം നടപ്പാക്കുന്നുവെന്ന വ്യാജേന നാട് മുഴുവന്‍ മര്‍ദ്ദനം അഴിച്ചുവിടുകയാണ് ചെയ്യുന്നത്. അടിയന്തരാവസ്ഥയില്‍ മൗലികാവകാവശങ്ങള്‍ ഇല്ലാതാക്കിയത് പോലെയാണ് പോലിസ് പെരുമാറുന്നത്. ദൈനംദിന നിലനില്‍പ്പിനായുള്ള ആവശ്യങ്ങള്‍ നിറവേറ്റാന്‍ പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട പ്രാഥമിക കാര്യങ്ങള്‍ പോലും ലംഘിക്കപ്പെടുകയാണ്. ഈയവസരത്തില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തിയ പോലിസുകാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും അന്യായമായി ചുമത്തപ്പെട്ട കേസുകള്‍ പിന്‍വലിക്കണമെന്നും എന്‍ സി എച്ച് ആര്‍ ഒ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടിയും ജനറല്‍ സെക്രട്ടറി ടി കെ അബ്ദുസ്സമദും ആവശ്യപ്പെട്ടു.




Tags:    

Similar News