മാനസിക വെല്ലുവിളി നേരിടുന്ന യുവതി തുടര്‍പീഡനത്തിന് ഇരയായെന്ന് പൊലീസ്

യുവതിയും മാതാവും മാനസിക വെല്ലുവിളി നേരിടുന്നവരാണെന്നും ഇവര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം ഉറപ്പാക്കണമെന്നും സാമൂഹ്യപ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നുണ്ട്.

Update: 2021-07-11 06:18 GMT

കോഴിക്കോട്: മാനസിക വെല്ലുവിളി നേരിടുന്ന യുവതി തുടര്‍പീഡനത്തിന് ഇരയായെന്ന് പൊലീസ്. ഇപ്പോഴത്തെ കേസിനു പുറമെ നേരത്തെ മൂന്നു തവണ യുവതി പീഡിപ്പിക്കപ്പെട്ടു എന്നാണ് പോലിസ് പറയുന്നത്. മെഡിക്കല്‍ കോളജ് പൊലീസും ചേവായൂര്‍ പൊലീസും ഇതില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.


പീഡനക്കേസില്‍ ഒളിവിലുള്ള പ്രതിക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. കുന്ദമംഗലം സ്വദേശി ഇന്ത്യേഷ് കുമാറിനെയാണ് പിടികൂടാനുള്ളത്. കേസിലെ രണ്ടാം പ്രതിയാണ് ഇയാള്‍. മറ്റ് പ്രതികള്‍ പിടിയിലായത് മുതല്‍ ഇയാള്‍ ഒളിവിലാണ്. ഫോണ്‍ സ്വിച്ച് ഓഫ് ആയ നിലയിലാണെന്നും പൊലീസ് പറയുന്നു. മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ സ്‌കൂട്ടറില്‍ തട്ടിക്കൊണ്ടുപോയവരില്‍ ഇന്ത്യേഷ് കുമാറും ഉള്‍പ്പെടുന്നു. ഇന്ത്യേഷും ഗോപീഷും ചേര്‍ന്നാണ് സ്‌കൂട്ടറില്‍ യുവതിയെ തട്ടിക്കൊണ്ട് പോയത്. മുന്‍പ് കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടയാളാണ് ഇന്ത്യേഷ് കുമാര്‍. കുന്ദമംഗലം സ്വദേശികളായ ഗോപിഷ്, മുഹമ്മദ് ഷമീര്‍ എന്നിവരെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.


യുവതിയും മാതാവും മാനസിക വെല്ലുവിളി നേരിടുന്നവരാണെന്നും ഇവര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം ഉറപ്പാക്കണമെന്നും സാമൂഹ്യപ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നുണ്ട്.


Tags:    

Similar News