ഉപ്പ്‌വെള്ളം കയറാതിരിക്കാനുള്ള ബണ്ടിന്റെ നിര്‍മാണ പ്രവര്‍ത്തി തകര്‍ത്തവര്‍ക്കെതിരേ പോലിസ് നടപടിയെടുക്കുന്നില്ലെന്ന് പരാതി

നഷ്ടം സഹിച്ചും ഏറ്റെടുത്ത പ്രവര്‍ത്തി പൂര്‍ത്തികരിച്ചാലും വീണ്ടും നശിപ്പിക്കപ്പെട്ടാലോ എന്ന ഭീതിയിലാണ് അധികൃതര്‍

Update: 2020-01-04 06:33 GMT

പരപ്പനങ്ങാടി: പാലത്തിങ്ങല്‍ ന്യൂകട്ട് പുഴയില്‍ ഉപ്പുവെള്ളം കയറാതിരിക്കാന്‍ നിര്‍മിക്കുന്ന ബണ്ടിന്റെ നിര്‍മാണ പ്രവര്‍ത്തി തകര്‍ത്തവര്‍ക്കെതിരേ നടപടി എടുക്കുന്നില്ലെന്ന് പരാതി. കഴിഞ്ഞ 26ാം തിയതി രാത്രിയിലാണ് ബൈക്കിലെത്തിയ സംഘം പുഴയില്‍ ഉപ്പ്‌വെള്ളം കയറാതിരിക്കാന്‍ ലക്ഷങ്ങള്‍ മുടക്കി ഇറിഗേഷന്‍ വകുപ്പ് കരാര്‍ നല്‍കിയ ബണ്ടിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ തകര്‍ത്തത്. തകര്‍ക്കുന്ന സമയം കരാറുകാരന്‍ സ്ഥലത്തുണ്ടായിരുന്നു. അദ്ദേഹം അക്രമികള്‍ വന്ന ഇരുചക്രവാഹനത്തിന്റെ നമ്പര്‍ പോലിസിനു കൈമാറി. കരാറുകാരനും ഇറിഗേഷന്‍ വകുപ്പും ചേര്‍ന്നാണ് പരാതി നല്‍കിയത്.

വാഹനത്തിന്റെ നമ്പര്‍ പരിശോധിച്ചപ്പോള്‍ അക്രമത്തിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നു മനസ്സിലായതോടെയാണ് കേസ് മാറ്റിവച്ചത്. കേസെടുക്കാനാവില്ലെന്ന് പരപ്പനങ്ങാടി സിഐ അറിയിച്ചത്രെ. പതിനായിരക്കണക്കിന് രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന ബണ്ട് നിര്‍മാണ പ്രവര്‍ത്തി തകര്‍ത്തതോടെ നഷ്ടത്തിലായ കാറുകാരന്‍ ദുരിതത്തിലായിരിക്കുകയാണ്.

ജനുവരി മാസത്തോടെ ബണ്ട് നിര്‍മാണം പൂര്‍ത്തിയാക്കണം. പക്ഷേ, ഈ സാഹചര്യത്തില്‍ അത് നടക്കാനിടയില്ല. നഷ്ടം സഹിച്ചും ഏറ്റെടുത്ത പ്രവര്‍ത്തി പൂര്‍ത്തികരിച്ചാലും വീണ്ടും നശിപ്പിക്കപ്പെട്ടാലോ എന്ന ഭീതിയിലാണ് അധികൃതര്‍. പരപ്പനങ്ങാടി പോലിസിനെതിരേ മുകളില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് കരാറുകാരന്‍. 

Tags:    

Similar News