പോലിസുകാര്‍ പെരുമാറുന്നത് റെഡ് വളണ്ടിയര്‍മാരില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ വന്നതുപോലെ: പി മുഹമ്മദ് ഷമ്മാസ്
കണ്ണൂര്‍: ലോക നിലവാരത്തില്‍ സ്‌ക്കോട്ട്‌ലന്റ് യാര്‍ഡിനെപ്പോലും വെല്ലുന്ന മികവ് പുലര്‍ത്തിയ കേരളാ പോലിസ്, ഇടതു ഭരണത്തില്‍ പിണറായിയുടെ അടുക്കള സേവകരായി തരംതാണു പോയെന്നും പോലിസ് സേനാംഗങ്ങളുടെ മാനസികനില പരിശോധിക്കണമെന്നും റെഡ് വളണ്ടിയര്‍മാരില്‍ നിന്നും ഡെപ്യൂട്ടേഷനില്‍ വന്നവരെ പോലെയാണ് ചില പോലിസ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ പെരുമാറുന്നതെന്നും കെഎസ്യു സംസ്ഥാന വൈസ് പ്രസിഡണ്ട് പി മുഹമ്മദ് ഷമ്മാസ് പറഞ്ഞു.
പാര്‍ട്ടി തിട്ടൂരമനുസരിച്ച് പ്രതിപക്ഷ വിദ്യാര്‍ഥി യുവജന നേതാക്കളെ കൈകാര്യം ചെയ്ത പോലിസ് ഉദ്യോഗസ്ഥരുടെ റാങ്ക് പട്ടിക തയ്യാറാക്കി മുന്‍കാല പ്രാബല്യത്തോടെ വിശ്രമ ജീവിതം അനുവദിക്കുമെന്നും സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന ഗുണ്ടകളായി കേരള പോലിസ് സേനയെ പിണറായി സര്‍ക്കാര്‍ അധ:പതിപ്പിച്ചത് കൈയ്യും കെട്ടി നോക്കി നില്‍ക്കാന്‍ കഴിയില്ലെന്നും കെഎസ്‌യു ജില്ലാ കമ്മിറ്റി നടത്തിയ കണ്ണൂര്‍ ഡിഐജി ഓഫീസ് മാര്‍ച്ച് ഉദ്ഘടനം ചെയ്ത്‌കൊണ്ട് മുഹമ്മദ് ഷമ്മാസ് പറഞ്ഞു.