ചാനല്‍ കാമറാമാന് മര്‍ദനം: പോലിസ് ഉദ്യോഗസ്ഥയ്ക്ക് മാനസിക പ്രശ്‌നമുള്ളതായി പോലിസ്, പോലിസ് അതിക്രമം പാടില്ലാത്തതെന്ന് സിപിഐ

മാനസിക രോഗമുള്ളതിനാല്‍ ചികില്‍സ തേടി മടങ്ങിയെത്തിയന് ശേഷം വേറെ പ്രശ്‌നങ്ങളൊന്നും കുറെ നാള്‍ കാണിച്ചിരുന്നില്ല. തുടര്‍ന്നാണ് ഇവരെ ഡ്യൂട്ടിക്ക് നിയമിച്ചത്. ഇന്ന് മാധ്യമപ്രവര്‍ത്തകന് നേര് പ്രശ്‌നമുണ്ടാക്കിയതിനെ തുടര്‍ന്ന് ഇവരെ വീണ്ടും ചികില്‍സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Update: 2019-11-07 09:38 GMT

തിരുവനന്തപുരം: ജയ്ഹിന്ദ് ടിവിയിലെ ക്യാമറാമാന്‍ ബിബിനോട് അപമര്യാതയായി പെരുമാറിയ വനിതാ പോലിസ് ഉദ്യോഗസ്ഥയ്ക്ക് മാനസിക പ്രശ്‌നമുള്ളതായി പോലിസ്. മാനസിക രോഗമുള്ളതിനാല്‍ ചികില്‍സ തേടി മടങ്ങിയെത്തിയന് ശേഷം വേറെ പ്രശ്‌നങ്ങളൊന്നും കുറെ നാള്‍ കാണിച്ചിരുന്നില്ല.

തുടര്‍ന്നാണ് ഇവരെ ഡ്യൂട്ടിക്ക് നിയമിച്ചത്. ഇന്ന് മാധ്യമപ്രവര്‍ത്തകന് നേര് പ്രശ്‌നമുണ്ടാക്കിയതിനെ തുടര്‍ന്ന് ഇവരെ വീണ്ടും ചികില്‍സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതിന് ശേഷം തുടര്‍ നടപടി സ്വീകരിക്കും.

അതേസമയം, മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള പോലിസ് അതിക്രമം പാടില്ലാത്തതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കൃത്യനിര്‍വഹണത്തിന് ഇടയില്‍ പോലിസ് മാധ്യമപ്രവര്‍ത്തകരുമായി ഏറ്റുമുട്ടേണ്ട സാഹചര്യം നിലവിലുണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

Similar News