കാംപസിനുള്ളില്‍ പേ വിഷബാധ സംശയിക്കുന്ന നായ; തിരുവനന്തപുരം എന്‍ജി. കോളജിന് ഇന്ന് അവധി

Update: 2022-12-12 08:02 GMT

തിരുവനന്തപുരം: പേപ്പട്ടി ശല്യത്തെത്തുടര്‍ന്ന് തിരുവനന്തപുരം എന്‍ജിനീയറിങ് കോളജിന് ഇന്ന് അവധി പ്രഖ്യാപിച്ചു. പേ വിഷബാധയുണ്ടെന്ന് സംശയിക്കുന്ന നായ കാംപസിനുള്ളില്‍ കയറി പരസരത്തുണ്ടായിരുന്ന നിരവധി നായകളെ കടിച്ചിരുന്നു. ഇതെത്തുടര്‍ന്നാണ് വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സുരക്ഷയെ കരുതി കോളജിന് അവധി പ്രഖ്യാപിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

പട്ടികളെ പിടികൂടാന്‍ തിരുവനന്തപുരം നഗരസഭയില്‍ നിന്നും ജീവനക്കാര്‍ ഇന്ന് കാംപസിനുള്ളിലെത്തും. പട്ടികളെ എല്ലാം ഇന്നുതന്നെ പിടികൂടി ക്യാംപിലേക്ക് മാറ്റാനാണ് പദ്ധതി. അതേസമയം, കോളജിന് അവധിയാണെങ്കിലും മുന്‍നിശ്ചയിച്ച പരീക്ഷകള്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കും മാറ്റമുണ്ടാവില്ലെന്ന് കോളജ് അധികൃതര്‍ അറിയിച്ചു.

Tags: