സബ് ജയിലില്‍ പോക്‌സോ കേസ് പ്രതി ആത്മഹത്യ ചെയ്തു

Update: 2025-09-26 07:45 GMT

ഇടുക്കി: പോക്‌സോ കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതി പീരുമേട് സബ് ജയിലില്‍ വെച്ച് ആത്മഹത്യ ചെയ്തു. കുമളി സ്വദേശി കുമാര്‍ (35) ആണ് മരിച്ചത്.

2024ല്‍ കുമളി പോലിസ് സ്റ്റേഷനിലായിരുന്നു ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. സഹതടവുകാര്‍ ഭക്ഷണത്തിനായി പുറത്ത് പോയ സമയത്താണ് കുമാര്‍ ശൗചാലയത്തില്‍ ജീവനൊടുക്കിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Tags: