ബഹുസ്വരതയാണ് ഇന്ത്യയുടെ സൗന്ദര്യം, ജനാധിപത്യമാണ് ഇന്ത്യയുടെ പാരമ്പര്യം: നരേന്ദ്രമോദി

ആവശ്യമുള്ള രാജ്യങ്ങള്‍ക്ക് ഇന്ത്യ വാക്‌സിന്‍ നല്‍കും. ഇന്ത്യയില്‍ വാക്‌സിന്‍ നിര്‍മിക്കുന്നതിനായി എല്ലാ വാക്‌സിന്‍ കമ്പനികളെയും ക്ഷണിക്കുകയാണ്

Update: 2021-09-25 18:04 GMT

ജനീവ: ബഹുസ്വരതയാണ് ഇന്ത്യയുടെ സൗന്ദര്യമെന്നും ജനാധിപത്യമാണ് ഇന്ത്യയുടെ പാരമ്പര്യമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി യുഎന്‍ പൊതുസഭയില്‍ പറഞ്ഞു. ഇന്ത്യ വളരുമ്പോള്‍ ലോകവും മാറുമെന്നും മോദി അഭിപ്രായപ്പെട്ടു.


ആവശ്യമുള്ള രാജ്യങ്ങള്‍ക്ക് ഇന്ത്യ വാക്‌സിന്‍ നല്‍കും. ഇന്ത്യയില്‍ വാക്‌സിന്‍ നിര്‍മിക്കുന്നതിനായി എല്ലാ വാക്‌സിന്‍ കമ്പനികളെയും ക്ഷണിക്കുകയാണ്. ലോകത്തെ ആദ്യ ഡിഎന്‍എ വാക്‌സിന്‍ ഇന്ത്യ വികസിപ്പിച്ച കാര്യം യുഎന്നിനെ അറിയിക്കുകയാണെന്നും മോദി പറഞ്ഞു.12 വയസ്സിനു മുകളിലുള്ള ആര്‍ക്കും ഈ വാക്‌സിന്‍ നല്‍കാം.


ഇന്ത്യയിലെ 50 കോടി ജനങ്ങള്‍ക്ക് സൗജന്യ ആരോഗ്യ സേവനം നല്‍കുന്നതായും 40 കോടി ജനങ്ങളെ ബാങ്കിംഗ് മേഖലയുമായി ബന്ധിപ്പിച്ചതായും നരേന്ദ്രമോദി ലോകരാജ്യങ്ങളിലെ ഐക്യരാഷട്രസഭയില്‍ അറിയിച്ചു.




Tags:    

Similar News