അഹമ്മദാബാദില്‍ വിമാനാപകടം; വിമാനം തകര്‍ന്നു വീണത് ടേക്ക് ഓഫിനിടെ

Update: 2025-06-12 08:52 GMT

അഹമ്മദാബാദ്:  അഹമ്മദാബാദില്‍ വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെ അപകടം. വിമാനത്തില്‍ ഉണ്ടായിരുന്നത് 242 യാത്രക്കാരെന്നാണ് വിവരം. ലണ്ടനിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

അഹമ്മദാബാദിലെ മേഘാനി പ്രദേശത്താണ് വിമാനം തകര്‍ന്നുവീണത്. വിമാനത്താവളത്തിന്റെ മതിലിലിടിച്ച വിമാനം തുടര്‍ന്ന് ജനവാസമേഖലയിലേക്ക് പതിക്കുകയായിരുന്നു. വിമാനത്തിനു തീപിടിക്കുകയും ചെയ്തിട്ടുണ്ട്. ഗുജറാത്ത് മുന്‍മുഖ്യമന്തിയായ വിജയ് റൂപാണിയും വിമാനത്തില്‍ ഉണ്ടായിരുന്നെന്ന സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നാണ് വിവരം.

updating.........





Tags: