സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ നിരക്ക് വര്‍ദ്ധന ജനജീവിതം ദുസ്സഹമാക്കും: പി കെ കുഞ്ഞാലിക്കുട്ടി എംപി

90 ശതമാനം ജനങ്ങള്‍ ആശ്രയിക്കുന്നത് പൊതുമേഖലാ ആതുരാലയങ്ങളെയാണ്. ആരോഗ്യമേഖലയില്‍ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ സാഹായം ഉറപ്പ് വരുത്തേണ്ടതുണ്ടന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Update: 2019-12-04 12:14 GMT

ന്യൂഡല്‍ഹി: സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ചികില്‍സാ ചെലവും ട്വൂഷന്‍ ഫീസും വര്‍ധിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ജനജീവതം കൂടുതല്‍ ദുരിതപൂര്‍ണമാക്കുമെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. ലോക്‌സഭയില്‍ ശൂന്യവേളയില്‍ വിഷയമുയര്‍ത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ പാവങ്ങള്‍ക്ക് കുറഞ്ഞ ചിലവില്‍ ചികില്‍സ ലഭ്യമാക്കുന്ന എയിംസടക്കമുള്ള സര്‍ക്കാര്‍ ചികില്‍സാകേന്ദ്രങ്ങളിലെ ട്വൂഷന്‍ ഫീസ് പുനഃപരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സെന്‍ട്രല്‍ ഇന്‍സ്റ്റിയൂറ്റ് ബോഡിയോഡ് (സിഐബി) ആവശ്യപ്പെട്ടിരിക്കുന്നത് ഗൗരവകരമായ വിഷയമാണ്. സര്‍ക്കാര്‍ ക്ഷേമ പദ്ധതികളില്‍ നിന്ന് പിന്മാറുകയും എല്ലാം സ്വകാര്യമേഖലക്ക് വിട്ട് നല്‍കുകയും ചെയ്താല്‍ ജനജീവിതം ദുസ്സഹമാകും. ആരോഗ്യമേഖലയിലെ ഫീസ് വര്‍ധന പ്രത്യേകിച്ചും ജനങ്ങളെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എയിംസ് അടക്കമുള്ള രാജ്യത്തെ ഉന്നത പൊതുമേഖലാ ആശുപത്രികളെ സമീപിക്കുന്നവര്‍ക്ക് കുറഞ്ഞ ചിലവില്‍ ചികില്‍സ ലഭ്യമാക്കേണ്ടതുണ്ട്. മറ്റു പ്രയാസങ്ങള്‍ക്കിടയില്‍ ഈയൊരു പ്രയാസം കൂടി ജനങ്ങള്‍ക്ക് താങ്ങാനാവില്ല. രാജ്യത്തെ 90 ശതമാനം ജനങ്ങള്‍ ആശ്രയിക്കുന്നത് പൊതുമേഖലാ ആതുരാലയങ്ങളെയാണ്. ആരോഗ്യമേഖലയില്‍ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ സാഹായം ഉറപ്പ് വരുത്തേണ്ടതുണ്ടന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.




Tags:    

Similar News