ആശാസമരം; ഓണറേറിയം പല ഘട്ടങ്ങളിലായി വർധിപ്പിച്ചതാണ്, ഇനി അലവൻസ് വർധിപ്പിക്കേണ്ടത് കേന്ദ്രം: മുഖ്യമന്ത്രി

Update: 2025-07-05 05:51 GMT
ആശാസമരം; ഓണറേറിയം പല ഘട്ടങ്ങളിലായി വർധിപ്പിച്ചതാണ്, ഇനി അലവൻസ് വർധിപ്പിക്കേണ്ടത് കേന്ദ്രം: മുഖ്യമന്ത്രി

തിരുവനന്തപുരം: ആശാ പ്രവര്‍ത്തകരുടെ ഓണറേറിയം പല ഘട്ടങ്ങളിലായി വർധിപ്പിച്ചുവെന്നും ഇനി വര്‍ധന പരിഗണനയില് ഉള്ള വിഷയമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ ചേര്‍ന്ന എംപിമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

നിലവിൽ 7000 രൂപയാണ് ആശമാർക്ക് നൽകുന്നത്. ഇനി ഉയർത്തേണ്ടത് കേന്ദ്ര വിഹിതമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അലവൻസ് വർധിപ്പിക്കാൻ എംപിമാർ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലവില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ആശമാർ നടത്തുന്ന രാപ്പകല്‍ സമരം 140 ദിവസം കടന്നു. നിരാഹാര സമരം നടത്തിയിരുന്നെങ്കിലും അത് അവസാനിപ്പിച്ചിരുന്നു. മന്ത്രിമാരുമായി നടത്തിയ പല ഘട്ട ചർച്ചകളും പരാജയപ്പെട്ടതിനേ തുടർന്നാണ് ആശമാർ സമരവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്. ഓണറേറിയം വർധനയുൾപ്പെടെ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

Tags:    

Similar News