യുപിയിലെ പോലിസ് അതിക്രമം: ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നല്‍കിയ പൊതുതാല്പര്യ ഹരജി ഇന്ന് ഹൈക്കോടതിയില്‍

പൗരത്വ ഭേദഗതിക്കെതിരേ ഇന്ത്യയില്‍ ഏറ്റവും ശക്തമായ സമരം നടന്ന ഉത്തര്‍ പ്രദേശില്‍ 25 ഓളം പേരെയാണ് പോലിസ് വെടിവച്ചുകൊന്നത്. കൂടാതെ പ്രക്ഷോഭകര്‍ക്കെതിരേ നിരവധി ജാമ്യമില്ലാ കേസുകളും പിഴയും ചുമത്തിയിരുന്നു.

Update: 2020-01-23 03:32 GMT

അലഹബാദ്: പൗരത്വ ഭേദഗതി നിയമത്തിനെതിരേ നടന്ന പ്രതിഷേധങ്ങളെ സായുധമായി നേരിട്ട ഉത്തര്‍ പ്രദേശ് പോലിസ് നടപടിയില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് അലഹബാദ് ഹൈക്കോടതി പരിഗണിക്കും. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നല്‍കിയ പൊതുതാല്പര്യ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് സമിത് ഗോപാല്‍ വാദം കേള്‍ക്കുന്നത്. ചീഫ് ജസ്റ്റിസ് കോടതിയില്‍ 33 ാം നമ്പറായാണ് കേസ് ലിസ്റ്റ് ചെയ്തിട്ടുള്ളത്.

പൗരത്വ ഭേദഗതിക്കെതിരേ ഇന്ത്യയില്‍ ഏറ്റവും ശക്തമായ സമരം നടന്ന ഉത്തര്‍ പ്രദേശില്‍ 25 ഓളം പേരെയാണ് പോലിസ് വെടിവച്ചുകൊന്നത്. കൂടാതെ പ്രക്ഷോഭകര്‍ക്കെതിരേ നിരവധി ജാമ്യമില്ലാ കേസുകളും പിഴയും ചുമത്തിയിരുന്നു. നിരവധി പേരുടെ സ്വത്ത് കണ്ടുകെട്ടുകയും ചെയ്തു.

പോലിസ് അതിക്രമത്തിനെതിരേ കോടതി നിരീക്ഷണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടാണ് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പൊതുതാല്പര്യ ഹരജിയുമായി കോടതിയെ സമീപിച്ചത്.

കമാല്‍ കൃഷ്ണ റോയി, രമേഷ് കുമാര്‍, ചാര്‍ലി പ്രകാശ്, മുഹമ്മദ് നിസാം ഉദ്ദിന്‍ എന്നിവര്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്കു വേണ്ടി ഹാജരാവും. 

Tags:    

Similar News