കര്‍ഷകരെ ഒഴിപ്പിക്കാനാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി: കേസ് ഇന്ന് പരിഗണിക്കും

Update: 2020-12-16 03:56 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സമരം ചെയ്തുകൊണ്ടിരിക്കുന്ന കര്‍ഷകരെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ഡല്‍ഹിയില്‍ നിന്നും ഡല്‍ഹി അതിര്‍ത്തികളില്‍ നിന്നു കര്‍ഷകരെ അടിയന്തിരമായി ഒഴിപ്പിക്കണമെന്നാണ് നിയമവിദ്യാര്‍ത്ഥിയായ റിഷഭ ശര്‍മ നല്‍കിയ ഹരജിയില്‍ വാദിക്കുന്നത്.

ചീഫ് ജസ്റ്റിസ് എസ് എ ബോബ്ദെ അധ്യക്ഷനും ജസ്റ്റിസ് എ എസ് ബൊപന്ന, ജസ്റ്റഇസ് വി രാമസുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ അംഗങ്ങളുമായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.

ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരം നഗരവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും കൊവിഡ് വ്യാപനത്തിന് കാരണമാവുന്നുവെന്നുമാണ് ഹരജിക്കാരന്റെ വാദം.

കര്‍ഷകരെ സ്ഥാപിത താല്‍പ്പര്യക്കാര്‍ വഴി തെറ്റിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരേയാണ് കര്‍ഷകര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്.

Tags:    

Similar News