പെരിന്തല്‍മണ്ണവികസന സെമിനാര്‍: 15.93 കോടിയുടെ പദ്ധതിക്ക് രൂപം നല്‍കി

113ാം പഞ്ചവത്സര പദ്ധതി വികസന രേഖ തയ്യാറാക്കുന്ന ഘട്ടത്തില്‍ വിഭാവനം ചെയ്ത സുസ്ഥിര വികസന പദ്ധതികള്‍ പൂര്‍ത്തീകരിക്കാനാണ് ഈ പദ്ധതിക്കാലത്ത് നഗരസഭ ഊന്നല്‍ നല്‍കിട്ടുള്ളത്

Update: 2020-02-18 14:55 GMT

പെരിന്തല്‍മണ്ണ: നഗരസഭയുടെ 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 15.93 കോടിയുടെ വാര്‍ഷിക പദ്ധതിക്ക് നഗരസഭ വികസന സെമിനാറില്‍ രൂപം നല്‍കി. 113ാം പഞ്ചവത്സര പദ്ധതി വികസന രേഖ തയ്യാറാക്കുന്ന ഘട്ടത്തില്‍ വിഭാവനം ചെയ്ത സുസ്ഥിര വികസന പദ്ധതികള്‍ പൂര്‍ത്തീകരിക്കാനാണ് ഈ പദ്ധതിക്കാലത്ത് നഗരസഭ ഊന്നല്‍ നല്‍കിട്ടുള്ളത്

ഉല്‍പാദന മേഖലയുടെ സ്ഥായിയായ വളര്‍ച്ച, പരിസ്ഥിതി- പ്രകൃതി ആവാസവ്യവസ്ഥ എന്നിവയുടെ സംരക്ഷണം, മാനവവിഭവശേഷിയുടെ സമ്പൂര്‍ണ വികസനം, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ സാമൂഹ്യ സുരക്ഷ, അടിസ്ഥാന സൗകര്യങ്ങളുടെ സമ്പൂര്‍ണ നവീകരണം എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി തയ്യാറാക്കിട്ടുള്ളത്.


2016ല്‍ 13ാം പഞ്ചവത്സര പദ്ധതിയോടൊപ്പം അരംഭിച്ച രജത ജൂബിലി മിഷന്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ പ്രത്യേക ലക്ഷ്യം വച്ചുള്ളത് കൂടിയാണ് പദ്ധതി നിര്‍ദ്ദേശം. ഓരോ വര്‍ഷവും സംയോജനമില്ലാത്തതും, പരസ്പര ബന്ധമില്ലാത്തതുമായ പദ്ധതികളും പ്രഖ്യാപനങ്ങളും നടത്തുകയെന്നതിനപ്പുറം ക്രമ ബന്ധിതവും സുസ്ഥിരവുമായ വികസന തുടര്‍ച്ചക്കാണ് പദ്ധതിയില്‍ ഊന്നല്‍ ജനകീയാസൂത്രണ പദ്ധതി വിഹിതം4.68 കോടി, 14 ാം ധനകാര്യ ക്കമ്മീഷന്‍ വിഹിതം 64.63 കോടി മെയിന്റനന്‍സ് ഗ്രാന്റ്1.22 കോടി, റോഡ് മെയിന്റനന്‍സ് 1.44 കോടി, പട്ടിക ജാതി വിഹിതം 2.08 കോടി, പട്ടികവര്‍ഗ്ഗ വിഹിതം 0.33 കോടി എന്നിങ്ങനെയാണ് വിവിധ വിഹിതങ്ങള്‍ ചേര്‍ത്താണ് 15.93 കോടിയുടെ മൊത്തം പദ്ധതി വിഹിതം നഗരസഭക്ക് സര്‍ക്കാര്‍ അനുവദിച്ച് നല്‍കിട്ടുള്ളത്.

ഈ വിഹിതം പൊതുഭരണം സേവനം കാര്യക്ഷമമാക്കല്‍ 56 ലക്ഷം, കൃഷി ജലസംരക്ഷണം 50 ലക്ഷം, മുഗ സംരക്ഷണം ക്ഷീര വികസനം 8.50 ലക്ഷം, ചെറുകിട സംരംഭം 0.25 ലക്ഷം, ദാരിദ്ര്യ ലഘൂകരണം 2.85 കോടി, സാമൂഹ്യനീതി, വയോജനക്ഷേമം വനിത, കുട്ടികള്‍ 1.66 കോടി, പട്ടികജാതി വികസനം 30 ലക്ഷം, ആരോഗ്യം 35 ലക്ഷം, ശുചിത്വം മാലിന്യ സംസ്‌ക്കരണം 80 ലക്ഷം, വിദ്യാഭ്യാസം കലാ സംസ്‌ക്കാരം യുവജനക്ഷേമം 1 81 കോടി, കുടിവെള്ളം മരാമത്ത് നഗരാസൂത്രണം 6.22 കോടി എന്നിങ്ങനെയാണ് 2020-21 വാര്‍ഷിക പദ്ധതിയില്‍ വിവിധ മേഖലക്കായി വകയിരുത്തിട്ടുള്ളത്.

വികസന സെമിനാര്‍ നഗരസഭ ചെയര്‍മാന്‍ എം.മുഹമ്മദ് സലിം ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ നിഷി അനില്‍ രാജ് അധ്യക്ഷയായി. ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ എം കെ ശ്രീധരന്‍ പദ്ധതി വിശദീകരിച്ചു, പ്രതിപക്ഷ നേതാവ് താമരത്ത് ഉസ്മാന്‍, സെക്രട്ടറി എസ് അബ്ദുള്‍ സജിം, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ സി മൊയ്തീന്‍ കുട്ടി, പ്ലാന്‍ ക്ലര്‍ക്ക് എം പ്രശാന്ത് സംസാരിച്ചു.

Tags:    

Similar News