പൗരത്വ നിയമ ഭേദഗതി: ജാമിഅയില്‍ നിന്ന് ഷഹീന്‍ബാഗിലേക്ക് മെഴുകുതിരി മാര്‍ച്ച്

ഞായറാഴ്ച രാത്രിയാണ് നൂറുകണക്കിനാളുകള്‍ പങ്കെടുത്ത റാലി സംഘടിപ്പിച്ചത്. കത്തിച്ച മെഴുകുതിരി കൈയില്‍ പിടിച്ച് നിരവധി പേരാണ് റാലിയില്‍ അണിനിരന്നത്.

Update: 2020-01-19 19:19 GMT

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരേ സമരം നടത്തിവരുന്ന വീട്ടമ്മമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജാമിഅയില്‍നിന്നു ഷഹീന്‍ബാഗിലേക്ക് മെഴുകുതിരി മാര്‍ച്ച് നടത്തി. ഞായറാഴ്ച രാത്രിയാണ് നൂറുകണക്കിനാളുകള്‍ പങ്കെടുത്ത റാലി സംഘടിപ്പിച്ചത്. കത്തിച്ച മെഴുകുതിരി കൈയില്‍ പിടിച്ച് നിരവധി പേരാണ് റാലിയില്‍ അണിനിരന്നത്.

സമരക്കാര്‍ ഗാന്ധിയുടെയും ഭഗത് സിംഗിന്റേയും അംബേദ്കറിന്റെയും വേഷമണിഞ്ഞു. സര്‍വകലാശാല കവാടത്തില്‍നിന്ന് ഷഹീന്‍ബാഗില്‍ സ്ത്രീകളും കുട്ടികളും സമരം ചെയ്യുന്ന സ്ഥലത്തേക്കാണ് ആസാദി മുദ്രാവാക്യങ്ങളോടെ മാര്‍ച്ച് സംഘടിപ്പിച്ചത്. ഷഹീന്‍ബാഗിലെ സമരക്കാര്‍ റാലിയെ സ്വീകരിച്ചു. കഴിഞ്ഞ ഒരു മാസത്തോളമായി പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീന്‍ബാഗില്‍ സ്ത്രീകളും കുട്ടികളും സമരത്തിലാണ്. സമരത്തെ നിര്‍വീര്യമാക്കാന്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ എന്‍എസ്എ പ്രഖ്യാപിച്ചിരുന്നു.

Tags:    

Similar News