സ്‌കൂളില്‍ പ്യൂണ്‍ ജീവനൊടുക്കിയ നിലയില്‍

Update: 2022-11-13 01:48 GMT

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്‌കൂളില്‍ പ്യൂണിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കാട്ടാക്കട പിആര്‍ വില്യം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്യൂണായി ജോലി ചെയ്തിരുന്ന നെല്ലിമൂട് നവ്യാ ഭവനില്‍ നവീന്‍ (24) ആണ് മരിച്ചത്. സ്‌കൂള്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. മാസങ്ങള്‍ക്ക് മുമ്പ് നടന്ന അപകടത്തെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന നവീന്‍ രണ്ടാഴ്ച മുമ്പാണ് തിരികെ ജോലിക്ക് പ്രവേശിച്ചത്. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.

Tags:    

Similar News