സലാല (ഒമാന്‍): ഹൃദയാഘാതത്തെ തുടര്‍ന്ന് പത്തനംതിട്ട സ്വദേശിയായ 67കാരന്‍ മരണപ്പെട്ടു. കോഴഞ്ചേരി പുന്നക്കാട് സ്വദേശിയും അല്‍ മഹരി ഇലക്ട്രിക്കല്‍ കമ്പനിയില്‍ മാനേജരുമായി ജോലി ചെയ്തിരുന്ന ജയചന്ദ്രന്‍ കൃഷ്ണനാണ് മരണപ്പെട്ടത്. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു
ഭാര്യ: സുധ. മക്കള്‍: സച്ചിന്‍, സൗമ്യ.