പാര്‍ട്ടിപ്രവര്‍ത്തകയെ ബലാല്‍സംഗം ചെയ്തു; വടകരയില്‍ സിപിഎം നേതാക്കള്‍ക്കെതിരേ പോലിസ് കേസ്

Update: 2021-06-26 17:05 GMT

വടകര: പാര്‍ട്ടിപ്രവര്‍ത്തകയായ വനിതയെ ബലാല്‍സംഗം ചെയ്‌തെന്ന പരാതിയില്‍ സിപിഎം പ്രാദേശിക നേതാക്കള്‍ക്കെതിരേ പോലിസ് കേസെടുത്തു.

വടകര മുളിയേരി ബ്രാഞ്ച് സെക്രട്ടറി ബാബുരാജിനും ഡിവൈഎഫ്‌ഐ പതിയേക്കര മേഖലാ സെക്രട്ടറി ലിജീഷിനുമെതിരേയാണ് കേസെടുത്തിട്ടുള്ളത്. ബലാല്‍സംഗം, അതിക്രമിച്ചു കടക്കല്‍, ഭീഷണി തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.

മൂന്ന് മാസം മുമ്പ് രാത്രിയില്‍ വീട്ടിലെത്തിയ പ്രതികള്‍ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നും പിന്നീട് ലിജീഷും സമാനമായ അക്രമം പ്രവര്‍ത്തിച്ചുവെന്നും പ്രവര്‍ത്തക നല്‍കിയ പരാതിയില്‍ പറയുന്നു.

164 പ്രകാരം ഇവരുടെ മൊഴി പോലിസ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഇരുവരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി വടകര ഏരിയാ സെക്രട്ടറിയുടെ പ്രസ്താവനയില്‍ പറയുന്നു.

Tags: