ന്യൂനപക്ഷ സുരക്ഷ ആവശ്യപ്പെട്ട് കശ്മീരില്‍ പണ്ഡിറ്റുകളുടെ പ്രതിഷേധം

Update: 2021-10-08 01:00 GMT

ശ്രീനഗര്‍: പണ്ഡിറ്റുകള്‍ അടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ജമ്മു കശ്മീരില്‍ പണ്ഡിറ്റുകളുടെ നേതൃത്വത്തില്‍ പ്രതിഷേധം. സിവിലിയന്‍ വിഭാഗങ്ങള്‍ക്കെതിരേയുള്ള ആക്രമണങ്ങളില്‍ പണ്ഡിറ്റുകള്‍ പ്രതിഷേധം രേഖപ്പെടുത്തി.

കഴിഞ്ഞ ദിവസം കശ്മീരില്‍ രണ്ട് അധ്യാപകരെ കൊലപ്പെടുത്തിയ സംഭവമാണ് പുതിയ പ്രതിഷേധങ്ങള്‍ക്ക് വഴി വച്ചത്. ഒരു സ്‌കൂള്‍ അധ്യാപകനെയും അതേ സ്‌കൂളിലെ പ്രിസന്‍സിപ്പലിനെയുമാണ് സായുധര്‍ കഴിഞ്ഞ ദിവസം വധിച്ചത്.

ന്യൂനപക്ഷങ്ങളുടെ അവസ്ഥ അതീവ ദുരിതത്തിലാണെന്ന് കുടിയേറ്റ ക്ഷേമ സമിതി പ്രസിഡന്റ് അനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ജമ്മുവിലെ മുദി പ്രദേശത്ത് നടന്ന പ്രകടനങ്ങളില്‍ ദേശസ്‌നേഹ മുദ്രാവാക്യങ്ങള്‍ മുഴക്കിയതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ അഞ്ച് പേരാണ് വധിക്കപ്പെട്ടത്.

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വേണ്ടി പുതിയൊരു കേന്ദ്ര ഭരണപ്രദേശം പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി കാംപയിന്‍ ചില കേന്ദ്രങ്ങളില്‍ തുടങ്ങിയിട്ടുണ്ട്. 

Tags:    

Similar News