ഓഫീസിനു മുന്നില്‍ പഞ്ചായത്ത് പ്രസിഡന്റ് സമരം ചെയ്തു: വില്ലേജ് ഓഫിസര്‍ ആത്യമഹത്യക്ക് ശ്രമിച്ചു

പോലീസെത്തി മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തുന്നതിനിടയില്‍ വില്ലേജ് ഓഫീസര്‍ സിനി മേശയില്‍ നിന്ന് ബ്ലേഡ് എടുത്ത് കൈത്തണ്ടയില്‍ മുറിമുണ്ടാക്കുകയായിരുന്നു.

Update: 2020-08-10 15:41 GMT

തൃശൂര്‍: പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വില്ലേജ് ഓഫിസിനു മുന്നില്‍ സമരം നടക്കുന്നതിനിടെ വില്ലേജ് ഓഫിസര്‍ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. തൃശൂര്‍ പുത്തൂര്‍ വില്ലേജ് ഓഫീസര്‍ സിനി ആണ് കൈയിലെ ഞരമ്പ് മുറിച്ച് ആത്മത്യയ്ക്ക് ശ്രമിച്ചത്. ഇവരെ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് നോക്കിനില്‍ക്കെയായിരുന്നു വില്ലേജ് ഓഫീസറുടെ ആത്മഹത്യാ ശ്രമം.

ലൈഫ് പദ്ധതി അപേക്ഷകര്‍ക്ക് വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസില്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. പോലീസെത്തിമധ്യസ്ഥ ചര്‍ച്ചകള്‍ നടത്തുന്നതിനിടയില്‍ വില്ലേജ് ഓഫീസര്‍ സിനി മേശയില്‍ നിന്ന് ബ്ലേഡ് എടുത്ത് കൈത്തണ്ടയില്‍ മുറിമുണ്ടാക്കുകയായിരുന്നു. ഉടന്‍ തന്നെ വില്ലേജ് ഓഫീസറെ ഓഫിസിലെ മറ്റു ജീവനക്കാരും പോലിസും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. വില്ലേജ് ഓഫീസറുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

നാലു വര്‍ഷമായി പഞ്ചായത്ത് പ്രസിഡന്റും മറ്റുള്ളവരും ചേര്‍ന്ന് തന്നെ പീഡിപ്പിക്കുകയാണെന്ന് സിമി പറഞ്ഞു. അപമാനിക്കാനും സ്ഥലം മാറ്റാനും ശ്രമം നടന്നു. അവരുടെ രാഷ്ട്രീയത്തിന് കൂട്ടുനില്‍ക്കാത്തതുകൊണ്ടാണ് തന്നെ ദ്രോഹിക്കുന്നതെന്നും സിനി പറഞ്ഞു.


Tags:    

Similar News