സുനിതയുടെ മരണം കൊലപാതകം; ഭര്‍ത്താവ് അറസ്റ്റില്‍

Update: 2022-07-09 02:35 GMT

കല്‍പ്പറ്റ: പനമരം കൊളത്തറ ആദിവാസി കോളനിയിലെ സുനിതയുടെ മരണം കൊലപാതകം. കേസുമായി ബന്ധപ്പെട്ട് സുനിതയുടെ ഭര്‍ത്താവ് സുരേഷിനെ മാനന്തവാടി പോലിസ് അറസ്റ്റ് ചെയ്തു.

സുരേഷും സുനിതയും മദ്യ ലഹരിയില്‍ നിരന്തരം വഴക്കുണ്ടാക്കാറുണ്ട്. സംഭവ ദിവസം മദ്യപിച്ച് അവശ നിലയിലായ സുനിതയെ സുരേഷ് ജനലില്‍ കെട്ടിതൂക്കി കൊലപ്പടുത്തിയെന്നാണ് പോലിസ് അന്വേഷണത്തില്‍ തെളിഞ്ഞത്.രാസ പരിശോധന ഫലത്തിന്റെയും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് പോലിസ് നടപടി. കഴിഞ്ഞ മാസം മൂന്നിനാണ് സുനിത മരിച്ചത്.

Tags:    

Similar News