പാലത്തായി: വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് എസ്. പി. ഓഫിസ് മാര്‍ച്ച് നടത്തി

Update: 2020-07-16 03:31 GMT

കണ്ണൂര്‍: പാലത്തായി സ്‌കൂളില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ബിജെപി നേതാവ് പത്മരാജനെതിരേ ദുര്‍ബലമായ കുറ്റപത്രം സമര്‍പ്പിച്ച് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്ന ആഭ്യന്തര വകുപ്പ് നടപടിക്കെതിരെ വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ്  കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ എസ്.പി.ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. കുറ്റപത്രത്തില്‍ പൊക്‌സോ ഒഴിവാക്കിയതിന് എതിരെ കുറ്റപത്രത്തിന്റെ കോപ്പി കത്തിച്ചുകൊണ്ടായിരുന്നു പ്രതിഷേധം.

വിമന്‍ ജസ്റ്റീസ് മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് ഷാഹിന ലത്തീഫ് ഉല്‍ഘാടനം നിര്‍വഹിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി സജിത സജീര്‍ അധ്യക്ഷത വഹിച്ചു, സുഫീറ താജു സ്വാഗതവും ഫാത്തിമ രഫ്‌ന നന്ദിയും പറഞ്ഞു. റാനിയ സുലേഖ, ഉമൈറ ഷിറിന്‍, ലിയാന താജ്. ഫര്‍ഹ ഹാഷിം, ഫാത്തിമ.കെ. ഫാത്തിമ കക്കാട് സംബന്ധിച്ചു. 

Similar News