ഹൃദയാഘാതം പാലക്കാട് സ്വദേശി ജിദ്ദയില്‍ മരിച്ചു

Update: 2020-05-18 18:00 GMT

ജിദ്ദ: ഹൃദയാഘാതത്തെത്തുടര്‍ന്ന് പാലക്കാട് സ്വദേശി ജിദ്ദയില്‍ മരിച്ചു. തച്ചനാട്ടുകര പുല്ലരിക്കോട് സ്വദേശി പരമ്പത്ത് അബ്ബാസ് (51) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെതുടര്‍ന്ന് ജിദ്ദ സുലൈമാന്‍ ഫഖീഹ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ ആശുപത്രിയില്‍ വച്ച് മരണപ്പെടുകയുമായിരുന്നു.

റുവൈസിലെ ഗ്യാസ് സ്‌റ്റേഷന് സമീപം മല്‍സ്യക്കട നടത്തുകയായിരുന്നു. 20 വര്‍ഷത്തിലധികമായി ജിദ്ദയിലുള്ള ഇദ്ദേഹം അവസാനമായി നാട്ടില്‍ പോയി തിരിച്ചെത്തിയിട്ട് നാലു വര്‍ഷമായി.

നിയമനടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് ജിദ്ദയില്‍ കബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ഭാര്യ ലൈല മൂന്ന് പെണ്‍മക്കളും ഒരു മകനുമുണ്ട്. 

Tags:    

Similar News