വിദ്യാര്‍ഥികളെ കയറ്റിയില്ല; പാലക്കാട് എട്ട് സ്വകാര്യബസ്സുകളുടെ ഫിറ്റ്‌നസ് റദ്ദാക്കി

Update: 2022-10-27 05:21 GMT

പാലക്കാട്: മണ്ണാര്‍ക്കാട് വിദ്യാര്‍ഥികളെ കയറ്റാതിരുന്ന എട്ട് സ്വകാര്യബസ്സുകളുടെ ഫിറ്റ്‌നസ് റദ്ദാക്കി. കോഴിക്കോട്- പാലക്കാട്, പാലക്കാട്- മണ്ണാര്‍ക്കാട്, കാഞ്ഞിരപ്പുഴ തുടങ്ങി വിവിധ റൂട്ടുകളില്‍ ഓടുന്ന എട്ട് സ്വകാര്യ ബസ്സുകളുടെ ഫിറ്റ്‌നസാണ് റദ്ദാക്കിയത്. എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ബസ്സുകളില്‍ വിദ്യാര്‍ഥികളെ കയറ്റുന്നില്ലെന്ന പരാതി വ്യാപകമായതിനെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരും. നേരത്തെ സ്വകാര്യബസ്സില്‍ നിന്ന് തെറിച്ചുവീണ് ഒരു പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവവും ഇവിടെ റിപോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ പരിശോധന നടത്തിയത്.

Tags:    

Similar News