പാലക്കാട്: പാലക്കാട് സിപിഎം പഞ്ചായത്ത് പ്രസിഡന്റ് ബിജെപിയില്‍ ചേര്‍ന്നു. പൊല്‍പ്പുള്ളി പഞ്ചായത്ത് പ്രസിഡന്റായിരുന്ന ബാലഗംഗാധരനാണ് ബിജെപിയില്‍ ചേര്‍ന്നത്. 20 വര്‍ഷം സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നു. 2014 മുതല്‍ 2020 വരെ ആറു വര്‍ഷം വേട്ടാംകുളം ബ്രാഞ്ച് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ബാലഗംഗാധരനെ ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്‍ സ്വീകരിച്ചു.
പാര്‍ട്ടി വ്യക്തിയധിഷ്ടിതമായതിനാലാണ് സിപിഎം വിട്ടതെന്ന് ബാലഗംഗാധരന്‍ പറഞ്ഞു. പാര്‍ട്ടി തന്നെ പലപ്പോഴും മാറ്റി നിര്‍ത്തിയെന്നും ആരോപണം. സത്യം പറഞ്ഞതിനാണ് മാറ്റിനിര്‍ത്തിയതെന്നും ബാലഗംഗാധരന്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുസ്തകം വായിച്ച് ആകൃഷ്ടനായാണ് താന്‍ ബിജെപിയിലേക്ക് ചേര്‍ന്നതെന്നാണ് ബാലഗംഗാധരന്റെ വിശദീകരണം.