അവിശ്വാസ പ്രമേയം പരാജയപ്പെട്ടാല്‍ ഇമ്രാന്‍ഖാനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് പാക് ആഭ്യന്തരമന്ത്രി

Update: 2022-04-03 07:44 GMT

ഇസ് ലാമാബാദ്: പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരേയുള്ള അവിശ്വാസപ്രമേയം പാസ്സായാല്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് ആഭ്യന്തര മന്ത്രി ഷേക്ക് റഷീദ് അഹ്മദ് പറഞ്ഞു. അവിശ്വാസം പാസ്സായാല്‍ 155 ഭരണകക്ഷി അംഗങ്ങള്‍ കൂട്ടത്തോടെ രാജിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

അവിശ്വാസം പാസ്സായാല്‍ അവര്‍ ഖാനെ അറസ്റ്റ് ചെയ്‌തേക്കും. അവര്‍(പ്രതിപക്ഷം)അദ്ദേഹത്തെ സഹിക്കാന്‍ സാധ്യതയില്ല- ഷേഖ് റഷീദ് പറഞ്ഞു.

തന്റെ സര്‍ക്കാരിനെ പുറത്താക്കാന്‍ വിദേശ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം ഇമ്രാന്‍ ഖാന്‍ അവകാശപ്പെട്ടിരുന്നു.

പ്രതിപക്ഷത്തിന് ഇമ്രാന്‍ഖാന്‍ സര്‍ക്കാരിനെ പുറത്താക്കാന്‍ 172 അംഗങ്ങളുടെ പിന്തുണ വേണം. തങ്ങള്‍ക്ക് 177 അംഗങ്ങളുടെ പിന്തുണയുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ അവകാശവാദം. പാര്‍ലമെന്റില്‍ ആകെ 342 സീറ്റുകളാണ് ഉള്ളത്.

69കാരനായ ഇമ്രാന്‍ പാര്‍ട്ടി അണികളോട് തെരിവിലിറങ്ങാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    

Similar News