നൂറ് ഇന്ത്യന്‍ മീന്‍പിടിത്തക്കാരെ പാകിസ്താന്‍ മോചിപ്പിച്ചു

തീവണ്ടി മാര്‍ഗം ലാഹോറില്‍ എത്തിക്കുന്ന ഇവരെ വാഗാ അതിര്‍ത്തിയില്‍വച്ച് ഇന്ത്യന്‍ അധികൃതര്‍ക്ക് കൈമാറും.

Update: 2019-04-14 16:50 GMT

ഇസ്‌ലാമാബാദ്: 100 ഇന്ത്യന്‍ മീന്‍പിടിത്തക്കാരെ പാകിസ്താന്‍ ജയിലില്‍നിന്നു മോചിപ്പിച്ചു. പുല്‍വാമ ആക്രമണത്തിന് പിന്നാലെ ഇന്ത്യയ്ക്കും പാകിസ്താനും ഇടയില്‍ ഉടലെടുത്ത സംഘര്‍ഷാവസ്ഥയ്ക്ക് അയവുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനമെന്ന് പാകിസ്താന്‍ അറിയിച്ചു. തീവണ്ടി മാര്‍ഗം ലാഹോറില്‍ എത്തിക്കുന്ന ഇവരെ വാഗാ അതിര്‍ത്തിയില്‍വച്ച് ഇന്ത്യന്‍ അധികൃതര്‍ക്ക് കൈമാറും.

ദിവസങ്ങള്‍ക്ക് മുന്‍പ് നൂറ് ഇന്ത്യന്‍ മത്സ്യതൊഴിലളികളെ പാകിസ്താന്‍ ജയിലില്‍നിന്ന് മോചിപ്പിക്കുകയും ഇന്ത്യയ്ക്ക് കൈമാറുകയും ചെയ്തിരുന്നു. പല സമയങ്ങളിലായി പാക് സമുദ്രാതിര്‍ത്തി ലംഘിച്ച് മല്‍സ്യബന്ധനം നടത്തിയെന്നാരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.

നേരത്തെ മുതലേ പരസ്പരം സമുദ്രാതിര്‍ത്തി ലംഘിക്കുന്ന നിരവധി മത്സ്യതൊഴിലാളികളെ ഇന്ത്യയും പാകിസ്താനും അറസ്റ്റ് ചെയ്യാറുണ്ട്. ഇന്ത്യയുടെയും പാകിസ്താന്റെയും സമുദ്രാതിര്‍ത്തികള്‍ കൃത്യമായി നിര്‍വചിക്കാത്തതും സാധാരണ മത്സ്യതൊഴിലാളികള്‍ക്ക് അതിര്‍ത്തികള്‍ മനസിലാക്കാനുള്ള ആധുനിക സംവിധാനങ്ങളില്ലാത്തതുമാണ് ഇതിന് കാരണം.




Tags:    

Similar News