പാകിസ്താന്‍: രാജിയില്ലെന്ന് ഇമ്രാന്‍ ഖാന്‍, വോട്ടെടുപ്പ് തുടങ്ങിയെന്ന് പ്രാദേശിക മാധ്യമങ്ങള്‍; സ്പീക്കര്‍ രാജിവച്ചു

Update: 2022-04-09 19:17 GMT

ന്യൂഡല്‍ഹി: നിരവധി നാടകീയ രംഗങ്ങള്‍ക്കുശേഷം പാകിസ്താന്‍ ദേശീയ അസംബ്ലിയില്‍ അവിശ്വാസപ്രമേയത്തിനു മുകളിലുള്ള വോട്ടെടുപ്പ് തുടങ്ങിയതായി പ്രാദേശിക മാധ്യമങ്ങള്‍. വോട്ടെടുപ്പ് നടന്നില്ലെങ്കില്‍ ഉത്തരവാദപ്പെട്ട സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും അറസ്റ്റ് ചെയ്യാനുളള ജയില്‍ വാഹനം പാര്‍ലമെന്റിനു മുന്നിലെത്തി. 

അതിനിടയില്‍ സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും രാജി സമര്‍പ്പിച്ചു. 

ഏത് സാഹചര്യത്തിലും താന്‍ രാജിവയ്ക്കില്ലെന്ന് ഇമ്രാന്‍ പ്രഖ്യാപിച്ചു.

വോട്ടെടുപ്പ് നടന്നില്ലെങ്കില്‍ വോട്ടെടുപ്പ് വൈകിപ്പിച്ചവരുടെ അറസ്റ്റാണ് പിന്നീടുള്ള നടപടി.

രാജ്യത്ത് വിദേശഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സൂചിപ്പിക്കുന്ന രേഖ പ്രധാനമന്ത്രി കോടതിക്ക് കൈമാറി.

ഉദ്യോഗസ്ഥര്‍ മുന്‍കൂര്‍ അനുമതിയില്ലാതെ നാടുവിടാന്‍ പാടില്ല. അതുസംബന്ധിച്ച ഉത്തരവ് വിമാനത്താവളത്തില്‍ എത്തിച്ചു.

Tags:    

Similar News