ഡ്രോണ്‍ ഉപയോഗിച്ച് പാകിസ്താന്‍ ആയുധങ്ങള്‍ കടത്തുന്നുവെന്ന് ജമ്മു കശ്മീര്‍ പോലിസ്

ജമ്മു മേഖലയിലെ രാജൗരി സെക്ടറില്‍ പോലിസും 38 രാഷ്ട്രീയ റൈഫിള്‍സും സംയുക്തമായി വെള്ളിയാഴ്ച വൈകീട്ട് നടത്തിയ ഓപ്പറേഷറില്‍ ഡ്രോണ്‍ വഴിയുള്ള ആയുധ കടത്ത് ഒരു പരിധി വരെ ചെറുക്കാന്‍ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

Update: 2020-09-20 01:11 GMT

ശ്രീനഗര്‍: ഡ്രോണ്‍ (ആളില്ലാ വിമാനം) ഉപയോഗിച്ച് പാകിസ്താന്‍ ജമ്മു കശ്മീരിലേക്ക് ആയുധങ്ങളും ഇന്ത്യന്‍ കറന്‍സിയും കടത്താന്‍ ശ്രമിക്കുന്നു എന്ന് ജമ്മു കശ്മീര്‍ ഡിജിപി ദില്‍ ബാഗ് സിങ്. ജമ്മു മേഖലയിലെ രാജൗരി സെക്ടറില്‍ പോലിസും 38 രാഷ്ട്രീയ റൈഫിള്‍സും സംയുക്തമായി വെള്ളിയാഴ്ച വൈകീട്ട് നടത്തിയ ഓപ്പറേഷറില്‍ ഡ്രോണ്‍ വഴിയുള്ള ആയുധ കടത്ത് ഒരു പരിധി വരെ ചെറുക്കാന്‍ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

ജമ്മു കശ്മീരിലെ സായുധ പോരാട്ടത്തിന് ഫണ്ട് കണ്ടെത്താന്‍ മയക്കുമരുന്ന് കടത്തുന്നതിനെയടക്കം പാകിസ്ഥാന്‍ പ്രോത്സാഹിപ്പിക്കുന്നതായും അദ്ദേഹം ആരോപിച്ചു. മയക്കു മരുന്ന് കടത്തുകാരെ കര്‍ശനമായി നേരിടും. നുഴഞ്ഞു കയറ്റക്കാര്‍ക്കും പാക് സഹായം ലഭിക്കുന്നുണ്ട്. ജമ്മു കശ്മീരിലെ അവന്തിപോരയില്‍ സായുധ ബന്ധമുള്ള മൂന്നു പേരെ അറസ്റ്റ് ചെയ്തതായും ഇവര്‍ ഹിസ്ബുള്‍ മുജാഹിദിന്‍, അല്‍ ബാദര്‍ സംഘടനയുമായി ബന്ധമുള്ളവരാണ് എന്നും ഡിജിപി ദില്‍ ബാഗ് സിങ് അവകാശപ്പെട്ടു.




Tags: