പഹല്‍ഗാം ആക്രമണം; ഒരാള്‍ കൂടി അറസ്റ്റില്‍

Update: 2025-09-25 05:12 GMT

ശ്രീനഗര്‍: പഹല്‍ഗാം ആക്രമണത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മുഹമ്മദ് കഠാരിയ (26) എന്നയാളെയാണ് അറസ്റ്റിലായത്. ആക്രമണത്തിന് സഹായം ചെയ്തുവെന്നാണ് ഇയാള്‍ക്കെതിരേയുള്ള ആരോപണം.

ഓപ്പറേഷന്‍ മഹാദേവിനിടെ കണ്ടെടുത്ത ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷമാണ് മുഹമ്മദ് കഠാരിയയെ അറസ്റ്റ് ചെയ്തത്

2025 ഏപ്രില്‍ 22ന് കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ വെടിവയ്പ്പായിരുന്നു പഹല്‍ഗാം ആക്രമണം.അക്രമകാരികളെ കണ്ടെത്താന്‍ ജൂലൈ 28ന് സുരക്ഷാസേന നടത്തിയ ഓപറേഷന്‍ മഹാദേവില്‍ രണ്ടുപേരെ പിടികൂടി വധിച്ചിരുന്നു. സുലൈമാന്‍ ഷാ, ഹാഷിം മൂസ എന്നിവരെയാണ് സുരക്ഷാ സേന വധിച്ചത്.

Tags: