പ്രളയാനന്തര പുനര്‍നിര്‍മാണം: കേന്ദ്ര ധനസഹായം അപര്യാപ്തമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

2019ല്‍ 169 പേരാണ് മരിച്ചത്. 2101.88 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടത്. എന്നാല്‍, ഇതുവരെ ഒരു രൂപ പോലും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Update: 2019-11-21 09:46 GMT

ന്യൂഡല്‍ഹി: നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം നേരിട്ട കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ധനസഹായം അപര്യാപ്തമാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി. 2018ലെ പ്രളയത്തില്‍ 433 പേരാണ് മരണപ്പെട്ടത്. നിരവധി വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. റോഡുകളും പാലങ്ങളും തകര്‍ന്നു. 4796.35 കോടി രൂപയുടെ ധനസഹായമാണ് അന്ന് കേരളം ആവശ്യപ്പെട്ടത്. എന്നാല്‍ 3048.39 കോടി രൂപ മാത്രമാണ് കേന്ദ്രം അനുവദിച്ചതെന്നും ലോക്‌സഭയുടെ ശൂന്യവേളയില്‍ കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

2019ല്‍ 169 പേരാണ് മരിച്ചത്. 2101.88 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടത്. എന്നാല്‍, ഇതുവരെ ഒരു രൂപ പോലും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ അസമത്വം പരിഹരിച്ച് കേരളത്തിന് ആവശ്യമായ സഹായം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

Tags: